(You Too Can Become a Knol Author...)നിങ്ങള്‍ക്കും ഒരു നോള്‍ എഴുത്തുകാരനാകാം...



An Invitation to Knol Pages (You Too Can Become a Knol Author)

An Invitation to my Malayalee brethren who stays in different corners of this universe. If you would like to know more on this issue please don't hesitate to ask, by dropping a comment at the comment space or contact me at this email id. pvariel123 AT Gmail DOT COM.
എന്റെ പ്രീയപ്പെട്ട മലയാളീ സഹോദരങ്ങള്‍ക്ക്‌ നോളിന്റെ പെജുകളിലെക്കൊരു ക്ഷണക്കുറിപ്പ്‌ .


One of the Banners of  Knol Publishing Guild “KPG” - (Pour Knol Help 911 de Peter Baskerville)

ഏതാണ്ട്  രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച ഗൂഗിള്‍ സൈറ്റിന്റെ നോള്‍ പേജുകള്‍ ഇന്ന് പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്നു.  വിക്കിപീഡിയ സൈറ്റിനൊരു വെല്ലുവിളി ഉയര്‍ത്തി നോള്‍  അതിന്റെ ജൈത്രയാത്ര തുടരുന്നു.

ഏതൊരാള്‍ക്കും അവര്‍ക്കറിയാവുന്ന ജ്ഞാനം (knowledge) പങ്കിടുകയും ഒപ്പം അതിലൂടെ ആദായം നേടുന്നതിനും ഈ സൈറ്റ് സഹായിക്കുന്നു.  മലയാളികളായ ചില എഴുത്തുകാരും ഇവിടെ ഇടം പിടിച്ചിരിക്കുന്നു.  ഭൂമിയുടെ പരപ്പിലും, സമുദ്രത്തിലും ആകാശത്തിലും ഉള്ള ഏതു വിഷയവും ആസ്പദമാക്കി ഒരാള്‍ക്ക് നോളില്‍ എഴുതാം. എഴുതുന്ന നോളുകള്‍ സ്വയമായി എഴുതിയവ ആയിരിക്കണം എന്നു മാത്രം, വിശാലമായ ചില നോളുകള്‍ തയ്യാര്‍ ചെയ് വാന്‍  അവലംബം ആക്കുന്ന ഗ്രന്ഥങ്ങള്‍, മറ്റു റഫ്രെന്‍സ് മാധ്യമങ്ങള്‍  തുടങ്ങിയവ ഏതെന്ന്   നോളിന്റെ പേജില്‍ ഫുട്നോട്ടില്‍

 source: എന്ന തലവാചകത്തില്‍ വ്യക്തമാക്കണം.  നോളില്‍ പ്രസിധീകരിക്കുന്നവ  മറ്റുള്ളയിടങ്ങ്ളില്‍ നിന്നും കോപ്പി ചെയ്തവ ആകരുത്  അങ്ങനെയായാല്‍ നോള്‍  മാനേജമെന്ടിനത്   നിഷ്പ്രയാസം കണ്ടെത്താന്‍ കഴിയും അത് പിന്നെ ആ എഴുത്തുകാരനെ നോളില്‍ നിന്നും പുറത്താക്കുന്നതിനു കാരണമാകും.

ഇംഗ്ലീഷും, മലയാളവും  കൂടാതെ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും മറ്റു നിരവധി വിദേശ ഭാഷകളിലും നോളുകള്‍ ഇന്ന്  ലഭ്യമാണ് .

നോളില്‍ എഴുതാന്‍ പ്രധാനമായും നിങ്ങള്ക്ക്  ഒരു gmail account  ഉണ്ടായിരിക്കണം.  നോള്‍ തുടക്കക്കാര്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന ചില നോളുകള്‍ ഈ സൈറ്റില്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട് .  മലയാളികളായ  Shastri JC Philip, Jagadeesh M തുടങ്ങിയ നോളിന്റെ പ്രാരംഭ കാലം മുതലുള്ള എഴുത്തുകാരായ ഇവര്‍ നോള്‍ തുടക്കക്കാര്‍ക്കായി എഴുതിയിട്ടുള്ള നോളുകള്‍ വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഉദാഹരണത്തിന്  'നിങ്ങള്‍ എന്തുകൊണ്ട് നോളില്‍ പങ്കാളികള്‍ ആകണം' എന്ന ശാസ്ത്രിയുടെ നോള്‍ വളരെ വിജ്ജാനപ്രദമത്രേ. കൂടുതല്‍ വായിക്കുക ഈ ലിങ്കില്‍:
അതുപോലെ എങ്ങനെ ഒരു നോള്‍ മെച്ചപ്പെടുത്താം എങ്ങനെ അതിനെ കൂടുതല്‍ ഉന്നതമായ പദവിയിലേക്ക് ഉയര്‍ത്താം തുടങ്ങിയ വിവരങ്ങള്‍ വളരെ വിശദമായി വിവരിക്കുന്ന ജഗദീഷ് നായരുടെ നോള്‍  ഒരു നല്ല ടൂ ട്ടോറിയല്‍ തന്നെയാണ്  കൂടുതല്‍ വായിക്കുക ഈ ലിങ്കില്‍:  http://knol.google.com/k/jagadeesh-m/ways-to-improve-knol-site-and-promote/1m1scw95niudm/5
കൂടാതെ നോളിന്റെ ആരംഭം മുതലേ നോളിന്റെ പുരോഗതിക്കും അതിന്റെ ഉയര്‍ന്ന നിലവാരം
പുലര്‍ത്തുന്നതിനും, സൂക്ഷിക്കുന്നതിനുമായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ചില എഴുത്തുകാരാണ്  
Peter Baskerville
Narayana Rao K.V.S.S. 
Murry Shohat
Spiros Kakos
Gust MEES
Patrick Lahaye
Krishan Maggon
Garry Jenkins തുടങ്ങിയവര്‍.  ഇവരുടെ നോളുകള്‍ വളരെ വിജ്ജാനപ്രദങ്ങളും വിവിധ നിലകളില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നവയുമാണ്. 

കൂടാതെ നോള്‍ എഴുത്തുകാരാല്‍ ആരംഭിച്ചിട്ടുള്ള നോള്‍ എഴുത്തുകാര്‍ക്കായുള്ള ചില ഫോറങ്ങളും ഇവിടെ ആരംഭിച്ചിട്ടുണ്ട് അതില്‍ ഒന്നത്രേ, ഞാന്‍ സഹ എഴുത്തുകാരനായി Prof.  Narayana Rao K.V.S.S. മായി ആരംഭിച്ചിട്ടുള്ള Indian Knol Authors and Visitors Bulletin Board എന്ന നോള്‍.  ഇവിടെ നോളില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങളെക്കുറിച്ചുള്ള ഒരു ബുള്ളറ്റിന്‍ ബോര്‍ഡ്  വിശേഷാല്‍ ഇന്ത്യന്‍ നോള്‍ എഴുത്തുകാരുടെയിടയില്‍ നടക്കുന്ന പുരോഗമനങ്ങള്‍ തുടങ്ങിയവയുടെ ഒരു റിപ്പോര്‍ട്ട്. . ഇതില്‍ ഏതൊരു ഇന്ത്യന്‍ നോള്‍ എഴുത്തുകാരനും പങ്കെടുക്കാവുന്നതാണ്.  ഇതിലൂടെ തങ്ങളുടെ നോളുകള്‍  പ്രൊമോട്ട് ചെയ്യുവാനും സാധിക്കും.

                  Banner for “KPG”. - (Pour Knol Help 911 de Peter Baskerville)


ഇതു കൂടാതെ അടുത്തയിടെ നോളിലെ പ്രഗല്‍ഭരായ  എഴുത്തുകാര്‍ ചേര്‍ന്ന് രൂപികരിച്ച മറ്റൊരു ഫോറമത്രേ
Knol Publishing Guild (KPG)  ഇവിടെ  നോള്‍ എഴുത്തുകാരെ നല്ല നിലവാരത്തിലുള്ള നോളുകള്‍ എഴുതുവാന്‍ സഹായിക്കുന്നു. ഇവരുടെ സഹായത്തിനു ഒരു ഉത്തമ ഉദാഹരണമാണ്  ഈ നോള്‍ എഴുത്തുകാരന്‍.   അടുത്തയിടെ എന്റെ അപേക്ഷപ്രകാരം ഞാന്‍ എഴുതിയ 'Philately Knol'  KPG യുടെ സഹകരണത്തോടെ നല്ല രീതിയില്‍ ഡിസൈന്‍ നല്‍കി രൂപപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചുരുങ്ങിയ ദിവസം കൊണ്ട് ആ നോളിനു "Top Pick Knol Award" ലഭിക്കുന്നതിനും ഇടയായി.  ഈ ലിങ്കില്‍ അത് വായിക്കുക. http://knol.google.com/k/p-v-ariel/the-fascinating-story-of-philately-the/12c8mwhnhltu7/112
ഒപ്പം ഇതില്‍ അംഗങ്ങള്‍ ആകുവാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.  ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ക്ലിക് ചെയ്താല്‍ ലഭിക്കുന്നതാണ് Knol Publishing Guild (KPG) - Members and Membership  വിവിധ മണ്ഡലങ്ങളില്‍ പ്രഗല്‍ഭരായവരത്രേ ഇതിന്റെ ഉപഞ്ജാതാക്കള്‍ (Founding Members).
അവരെക്കുറിച്ച്  കൂടുതല്‍ അറിവാന്‍ താഴെ കൊടുത്തിരിക്കുന്ന അവരുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Spiros Kakos (Greece) - http://knol.google.com/k/spiros-kakos/-/2jszrulazj6wq/0#
Garry Jenkins (Wales) - http://knol.google.com/k/garry-jenkins/garry-jenkins/19tjln1ywaolr/0#

Murry Shohat (USA) - http://knol.google.com/k/murry-shohat/murry-shohat/2srzofgvr8kjr/0#

Norman Creaney (Ireland) - http://knol.google.com/k/norman-creaney/norman-creaney/1hzaxtdr9c09g/0#

Gust Mees (Luxembourg) - http://knol.google.com/k/gust-mees/gust-mees/vdujwtjyx3uq/0#

Peter Baskerville (Australia) - http://knol.google.com/k/peter-baskerville/peter-baskerville/14j3i4hyjvi88/0#

Krishan Maggon (Switzerland)  http://knol.google.com/k/krishan-maggon/krishan-maggon/3fy5eowy8suq3/0#

Jagadeesh M Nambiar (India) - http://knol.google.com/k/jagadeesh-m/jagadeesh-m/1m1scw95niudm/0#
Patrick Lahaye (Belgium) http://knol.google.com/k/patrick-lahaye/-/3qqabyzrn9hq0/0#
ഇവരുടെ തന്നെ കൂട്ടായ മറ്റൊരു സംരഭമത്രേ   Knol-Help 911  നോള്‍ വിഷയത്തില്‍ നേരിടുന്ന ഏതൊരു  പ്രശ്സ്നത്തിനും  പരിഹാരം ഇവരെ സമീപിച്ചാല്‍ കണ്ടെത്താം. ഗൂഗിളിന്റെ തന്നെ ഒരു Knol Help  ഉണ്ട് , പക്ഷ  പലപ്പോഴും ഇവരുടെ മറുപടി ലഭിപ്പാന്‍ പലപ്പോഴും കാലതാമസം നേരിടാറുണ്ട്, തന്മൂലം തുടങ്ങിയ ഒന്നത്രേ Knol-Help 911 ഇത് നല്ലൊരു സേവനമാണ്  നോള്‍ എഴുത്തുകാര്‍ക്ക് നല്‍കുന്നത്.


നോളിലെ പ്രസിദ്ധ എഴുത്തുകാരനായ  പീറ്റര്‍ ഭാസകെര്‍ വില്ലി Peter Baskerville എന്ന എഴുത്തുകാരന്റെ പ്രചുരപ്രചാരം നേടിയ coffee നോളിനു ഞാന്‍ എഴുതിയ വിവര്‍ത്തനം ഈ ലിങ്കില്‍ വായിക്കുക: http://knol.google.com/k/knol-publishing-guild-kpg/ക-പ-പ-യ-ട-ഉത-ഭവ-ച-ല-കഥകള-മ-ഥ-യ-ധ-രണകള/14j3i4hyjvi88/൧൨൬
എന്നെപ്പറ്റി രണ്ടു വാക്കുകള്‍ കൂടി:  ഈ അടുത്ത സമയത്ത് മാത്രമാണ് ഞാന്‍ മലയാളം നോളുകള്‍ എഴുതുവാന്‍ തുടങ്ങിയത്, ഇപ്പോള്‍ ഏതാണ്ട് 30  നോളുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഒരു "മലയാളം ഡയറക്ടറി", ഒരു നോള്‍ ആയി  ഞാന്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്, ഈ ലിങ്കില്‍ അത് കാണുക. http://knol.google.com/k/p-v-ariel/malayalam-knol-directory-by-p-v-ariel/12c8mwhnhltu7/207
നിങ്ങള്‍ക്കും  മലയാളത്തില്‍ ഗൂഗിള്‍ സൈറ്റിന്റെ നോള്‍ പേജുകളില്‍ എഴുതാം കൂടുതല്‍ വിവരങ്ങള്‍ക്ക്  വിസിറ്റ് ചെയ്യുക knol.google.com

I INVITE MY FELLOW KNOL AUTHORS TO CONTRIBUTE MORE TO THIS KNOL, IF YOU DO NOT KNOW THE LANGUAGE PLEASE POST YOUR MATTER IN ENGLISH SO THAT I CAN TRANSLATE THAT INTO MALAYALAM.
 
ഇത് വായിക്കുന്ന മലയാളികളായ
എന്റെ സഹ എഴുത്തുകാരോട് തങ്ങളുടെ വിലയേറിയ അഭിപ്രായം ഇതോടുള്ള ബന്ധത്തില്‍ ഈ നോളില്‍ എഴുതിയാലും. ഈ അവസരം ദയവായി ഉപയോഗിക്കുക ഒപ്പം മറ്റുള്ള വര്‍ക്കും പരിചയപ്പെടുത്തി കൊടുക്കുക. 

നിങ്ങളുടെ വിലയേറിയ സമയത്തിന് നന്ദി. 
ഒപ്പം എന്റെ ഹൃദയം നിറഞ്ഞ   "പുതുവത്സര ആശംസകളും"

നിങ്ങളുടെ സ്വന്തം,
ഫിലിപ്പ്  വറുഗിസ്  'ഏരിയല്‍'  (P V Ariel)
സിക്കന്ദരാബാദ്

PS:
Dr. Johson C Philip എഴുതി ഞാന്‍ വിവര്‍ത്തനം ചെയ്ത.  നോള്‍ എന്തിനെഴുതണം?
എന്ന നോള്‍ ഇതോടു ചേര്‍ന്ന്  വായിക്കുക. http://knol.google.com/k/shastri-jc-philip/ന-ള-എന-ത-ന-ഴ-തണ/3aw752rt3ywhc/൧൮൮

Picture Credit:
 

(Pour Knol Help 911 de Peter Baskerville)

Infographiste 2D & 3D, Webmaster
Belgique
Formateur andragogique/pédagogique TIC (ICT Course Instructor), Luxembourg








More Goodies @ NackVision

Comments

Popular posts from this blog

Let Us Celebrate His (Jesus Christ's) Death Not His Birth

An Incredible Adventure by Faith ( A Book Review)